2010, നവംബർ 19, വെള്ളിയാഴ്‌ച

എന്‍റെ ജീവിത യാത്ര...............

പിച്ചവെച്ചു തുടങ്ങിയതിവിടെ നാം,
അന്ത്യമെന്ന ചൂണ്ടു ഫലകത്തിനരികിലായ്........
ഇടറാതെ കയറുന്നൊരീ അറിവിന്‍റെ മലമുകളിലെത്തുവാന്‍്!
തളരാന്‍ മറക്കുന്നു, കാലുകള്‍-
അന്ത്യത്തിനെ കുറിച്ചോര്‍ത്തു തന്നെ!
സമയമില്ലെനിയ്ക്കിരിക്കുവാന്‍്,
വിശ്രമം-ആശയായ് ബാക്കി നില്ക്കെ!

ഇളളം കാറ്റിലലിയുന്നു-നെടുവീര്‍പുകള്‍ ,
ഇന്നിവിടെ മഴയില്‍ കുതിരുന്നൊരെന്‍റെ ദാഹം!
തണലായി, കൂട്ടായി, പ്രകൃതി മാത്രം,
അമ്മിഞ്ഞ-നല്കുന്നോര്മ്മയെപോല്‍്!
കല്ലുകള്‍ വെല്ലുന്നു കാലിന്‍റെ ശക്തിയെ,
മരത്തിന്‍റെ വേരുകള്‍ ,കൂട്ടു നില്ക്കെ .......
ഓര്‍ത്തു പോകുന്നു-ഞാനെന്‍റെ ദുഖങ്ങളും,
ആശ്വാസമേകുമാ, വേരാം സുഹൃത്തിനെയും!
താങ്ങായി-തണലാകുമീ വന്‍ മരങ്ങളെയും,
അറിയാതെ ചോര-വറ്റിക്കുമീ അട്ടകളെയും,
അനുഭവങ്ങളെന്നു ചൊല്ലി വിളിക്കുന്നു ,
മുന്‍പേ നടക്കുന്ന വഴിക്കാട്ടിയെ പോല്‍!

ജീവിതെമെന്നതീ യാത്ര പോലെ ,
വിശ്രമം ഇല്ലതിനു-ഇനിയൊരിക്കലും!
സാവകാശം,കടക്കേണമൊരുപാട് മൈലുകള്‍ ,
താണ്ടാതെ വയ്യല്ലോ , അന്ത്യത്തിലെത്താന്‍്....
യൌവ്വനത്തിലോഴുകിയോരരുവിയെ പോലെയെന്‍
പ്രണയവും മാഞ്ഞു പോകെ .......
എത്തി നില്കുന്നിതാ പാതി വഴിയിലായ്‌,
താണ്ടാത്ത വഴികളെ തേടി നില്പു!

കാണുന്നു ഞാനെന്റെ ജീവിതാന്ത്യം
ദൂരെ , മങ്ങിയ വെട്ടമായി കാത്തു നില്പു.
അറിയില്ലെനിക്കെന്നു പുല്കുമെന്നും
പക്ഷെ കാക്കാതെ വയ്യെനിക്കെന്നുമെന്നും.
അന്നീ- കാട്ടിനുള്ളിലെ ഇരുട്ടില്‍ മറയ്ക്കുന്നോരോരോ
രഹസ്യവും , പരസ്യമാവും !
അന്ന് ഞാനറിയുമാരായിരുന്നെന്നു-ഞാന്‍!
പിന്നെ, പഞ്ചഭുതത്തില്‍്-ലയിച്ചുചേരും !

[ സമര്‍്പണം:എന്‍റെ ജീവിതത്തിനെ കുറിച്ച് ഓര്മ്മിപ്പിച്ച കുടജാദ്രിയിലെ പ്രകൃതിക്ക് ..............]

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

നീ ഒരു വേദന!

ആരായിരുന്നു നീ ? എന്നിക്കെപ്പോഴും-
വേദന കിനിയുന്ന മുറിവ് മാത്രം!
ഇല്ലാത്ത നേരത്ത്,തിരയുമ്പോള്‍ ‍ വേദന!
അരികില്‍ ഉണ്ടെങ്കിലും ,പിരിയുവാന്‍ വേദന!
പിരിയുമ്പോഴാവട്ടെ , മറക്കുവാന്‍ വേദന !
മറന്നു കഴിഞ്ഞെന്നു , ഭാവിക്കാന്‍ വേദന!
കണ്ണുകള്‍-തുളുംബാതെ നിര്‍ത്തുവാന്‍ വേദന!
പൊള്ളുന്ന കണ്ണുനീര്‍ , കണ്ണിനു വേദന!
പൊഴിയുന്ന തുള്ളികള്‍ ഭൂമിക്കു വേദന!
വേദനിക്കുന്ന ഇ ജീവിതം വേദന!