2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

നീ ഒരു വേദന!

ആരായിരുന്നു നീ ? എന്നിക്കെപ്പോഴും-
വേദന കിനിയുന്ന മുറിവ് മാത്രം!
ഇല്ലാത്ത നേരത്ത്,തിരയുമ്പോള്‍ ‍ വേദന!
അരികില്‍ ഉണ്ടെങ്കിലും ,പിരിയുവാന്‍ വേദന!
പിരിയുമ്പോഴാവട്ടെ , മറക്കുവാന്‍ വേദന !
മറന്നു കഴിഞ്ഞെന്നു , ഭാവിക്കാന്‍ വേദന!
കണ്ണുകള്‍-തുളുംബാതെ നിര്‍ത്തുവാന്‍ വേദന!
പൊള്ളുന്ന കണ്ണുനീര്‍ , കണ്ണിനു വേദന!
പൊഴിയുന്ന തുള്ളികള്‍ ഭൂമിക്കു വേദന!
വേദനിക്കുന്ന ഇ ജീവിതം വേദന!

3 അഭിപ്രായങ്ങൾ:

  1. നീയെന്ന വേദനയെ ഞാനെന്ന സന്തോഷം കൊണ്ട് മറികടക്കാന്‍ ശ്രമിക്കൂ .ചില വേദനകള്‍ വേദനയായി സൂക്ഷിക്കുമ്പോള്‍ ഒരു സുഖം തരില്ലേ? ഇന്നലെകളിലെ വേദനകളെ മറന്ന് ഇന്നില്‍ ജീവിക്കൂ .നാളെയെന്ന പ്രതീക്ഷ കൈവിടാതിരിക്കൂ എന്നൊന്നും ഉപദേശിക്കുന്നില്ല (അതു കൈയ്യില്‍ തന്നെയുണ്ടാവുമല്ലോ )

    (ആദ്യവരിയില്‍ ചെറിയൊരു തിരുത്ത് വേണ്ടേ “എനിക്കെപ്പോഴും”)

    മറുപടിഇല്ലാതാക്കൂ
  2. കൂടെ ഉണ്ടായിരുന്ന സമയത്തെ സന്തോഷം...ഈ വേദനകളെ എല്ലാം മറികടക്കില്ലേ?

    ഒരാള്‍ വേദന മാത്രം തരുന്നെങ്കില്‍ നമ്മള്‍ അയാളെ തേടി പോവുമോ?

    വേദന ഒക്കെ മാറ്റി വെച്ച്, നല്ല ഓര്‍മകളുടെ ഒരു കവിത എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ കൂട്ടുക്കാരാ, ആ വേദനയെ വെറുക്കരുത് .. കാരണം ആ വേദനക്ക് നിന്നോട് പ്രണയമാണ് .. നീയില്ലാതെ അതിനൊരു ജീവിതമില്ല ..അത് എന്നും നിന്നോട് കൂടെ തന്നെ ഉണ്ടാകും

    മറുപടിഇല്ലാതാക്കൂ