2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ശ്രീരാഗം 


കണ്ണീരിന്‍ നനവില്‍ മരവിച്ച ഹൃദയതിനന്നു നീ,
പ്രണയമാം ജീവിത ചൂട് തന്നു.
വേദനയിലമരുന്ന സ്വപ്നങ്ങളൊക്കെയും 
നിന്റെ സ്പര്‍ശനിമിഷത്തില്‍‍  കരിഞ്ഞു തീര്‍ന്നു.
കനലില്‍ ജ്വലിച്ചയെന്‍ നിനവുകള്‍ക്കു ജീവനായ് ,
പുതു നിശ്വാസത്തിന് തണുപ്പ് നല്കി !

എന്താണു പ്രണയമെന്നാദ്യം  പഠിപിച്ച ,
കാമുകിക്കിന്നു നീ പകരമായി!
എന്തിനെന്നറിയാതെ പ്രണയിച്ചയെന്നെ നീ,
ഞാനാക്കി മാറ്റിയോരമ്മയായി.
എങ്ങനെ പ്രണയിക്കണമെന്നറിയാത്തൊരെന്നെയൊരു-
പ്രണയഗാനത്തിന്റെ രാഗമാക്കി.

ഇന്നും നിലയ്ക്കാതെ പെയ്യുന്ന പ്രണയമഴയില്‍ 
നനഞ്ഞു ഞാന്‍ , കുതിര്‍ന്നു നിന്നു.
ഇനിയെന്തു നല്‍ണമെന്നറിയാതെ നിന്നെനിക്കു നിന്‍ 
ജീവിതം മാത്രം ​ പകുതു നല്കി.
വീണ്ടുമെന്നില്‍‍ തളിരിട്ട പൂക്കളില്‍‍, വണ്ടുകള്‍ ,
ശ്രീ രാഗം മൂളുവാന്‍ വെമ്പി നിന്നു.

2012, ജനുവരി 15, ഞായറാഴ്‌ച

എന്റെ സുമി.

സ്വപ്നങ്ങള്‍ക്ക് അവളുടെ നിറമായിരുന്നു, അവളുടെ ഗന്ദം............
അവയ്ക്ക് അവളുടെ വിയര്‍പ്പിന്റെ രുചി..........
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അവള്‍ എന്റെതായേനെ....
അവ മാഞ്ഞുപോയിരിക്കുന്നു !

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അവളിടക്ക് പറയുമായിരുന്നു,
പ്രണയത്തിന്റെ ഭാഷയിലായത് കൊണ്ട് എല്ലാം എനിക്ക് മനസ്സിലാക്കാമായിരുന്നു!
ഇപ്പോള്‍ ആ  ഭാഷ ഞാന്‍ മറന്നിരിക്കുന്നു!
അവള്‍ പറയുന്ന വാക്കുകള്‍ ഗ്രഹിക്കാനുള്ള ശേഷി എനിക്ക് നഷ്ടമായിരിക്കുന്നു!

ഇന്ന് ഞാന്‍ അവളെ  കണ്ടു,എന്റെ സുമിയെ!
അവളുടെ കണ്ണുകള്‍ കുഴിഞ്ഞിരുന്നു, ചുണ്ടുകള്‍ കറുത്തിരുന്നു!
കവിളിലെ നുണക്കുഴികള്‍ മാഞ്ഞുപോയിരിക്കുന്നു !
നെറ്റിയില്‍ സിന്ദൂരം!
ഇല്ല ഇതവള്ളല്ല.............എന്റെ സുമി സുന്ദരിയായിരുന്നു!2011, ഡിസംബർ 20, ചൊവ്വാഴ്ച

ആഗ്രഹം

നാലുകൊല്ലത്തിന്റെ 'ആലില'-ചില്ലമേൾ(ല്),
 മാരുത-കാലനായ് കാത്തുനിന്നു.
പച്ചയുടെ നിറമുള്ള,മണമുള്ള സ്വപ്നങ്ങൽ(ള്),
ശിഥിലമായ്,കാറ്റിൽ(ല്) പറന്നു പോയി!
മൂത്തിരിക്കുന്നൊരാ നാരുകൽ(ള്) തന്നിലൊരു,
മഞ്ഞിന്റെ ഭാഷ്പമായ് വേദനിച്ചു.
മരണമാകുന്ന മഞ്ഞക്കുമപ്പുറം,

ജീവിതം വിരളമാണെന്നറിഞ്ഞൂ!
എന്നാലും,ആറ്കൊക്കെയോ തണലാകുവാനുള്ള-
മോഹമുണ്ടിപ്പൊഴും, സ്വാറ്ത്ഥമാവാം.....!
പുസ്തകതാളിന്റെ തടവറയിൽ(ല്) നിന്നുമെൻ(ന്),
വിടുതലും കാത്തു കിടന്നുറങ്ങി!
തളിരും തലമുറയ്കൊരു നല്ല-വളമാകണമെന്നൊ-
രാഗ്രഹം മാത്രം പൊലിഞ്ഞു പോയി.

2011, ജൂൺ 18, ശനിയാഴ്‌ച

ഓർമയുടെ തന്ത!


പത്തു മാസം കഴിഞ്ഞതറിഞ്ഞീല………
വിരഹബീജം വഹിച്ചു നടന്നു ഞാൻ!
ആരോഗ്യമൊക്കെയും ഊറ്റികുടിച്ചിട്ടു-
പിള്ളയായുള്ളിൽ വളർന്നു! തളർന്നു ഞാൻ!
ആയിരമോർമകൾ പേറിടും രാത്രിയിൽ,
ചാപ്പിള്ളയുച്ചത്തിലലറിക്കരഞ്ഞുവോ?
പേറ്റുനോവിന്റെ,കനമുള്ള വേളയിൽ,
കണ്ണുനീർ മാത്രം ചുരത്തിക്കൊടുത്തു ഞാൻ!
എന്തിനോ വേണ്ടിയെൻ ഓർമകൾ പിന്നെയും ,
അലറിക്കരഞ്ഞു - വിളിച്ചുണർത്തുന്നിതാ……
നോവും , ഈ ഭാരവും , തള്ളയ്ക്കു മാത്രമോ?
ഹേതുവാം തന്ത, കഥയിതെന്തറിഞ്ഞൂ?

2010, നവംബർ 19, വെള്ളിയാഴ്‌ച

എന്‍റെ ജീവിത യാത്ര...............

പിച്ചവെച്ചു തുടങ്ങിയതിവിടെ നാം,
അന്ത്യമെന്ന ചൂണ്ടു ഫലകത്തിനരികിലായ്........
ഇടറാതെ കയറുന്നൊരീ അറിവിന്‍റെ മലമുകളിലെത്തുവാന്‍്!
തളരാന്‍ മറക്കുന്നു, കാലുകള്‍-
അന്ത്യത്തിനെ കുറിച്ചോര്‍ത്തു തന്നെ!
സമയമില്ലെനിയ്ക്കിരിക്കുവാന്‍്,
വിശ്രമം-ആശയായ് ബാക്കി നില്ക്കെ!

ഇളളം കാറ്റിലലിയുന്നു-നെടുവീര്‍പുകള്‍ ,
ഇന്നിവിടെ മഴയില്‍ കുതിരുന്നൊരെന്‍റെ ദാഹം!
തണലായി, കൂട്ടായി, പ്രകൃതി മാത്രം,
അമ്മിഞ്ഞ-നല്കുന്നോര്മ്മയെപോല്‍്!
കല്ലുകള്‍ വെല്ലുന്നു കാലിന്‍റെ ശക്തിയെ,
മരത്തിന്‍റെ വേരുകള്‍ ,കൂട്ടു നില്ക്കെ .......
ഓര്‍ത്തു പോകുന്നു-ഞാനെന്‍റെ ദുഖങ്ങളും,
ആശ്വാസമേകുമാ, വേരാം സുഹൃത്തിനെയും!
താങ്ങായി-തണലാകുമീ വന്‍ മരങ്ങളെയും,
അറിയാതെ ചോര-വറ്റിക്കുമീ അട്ടകളെയും,
അനുഭവങ്ങളെന്നു ചൊല്ലി വിളിക്കുന്നു ,
മുന്‍പേ നടക്കുന്ന വഴിക്കാട്ടിയെ പോല്‍!

ജീവിതെമെന്നതീ യാത്ര പോലെ ,
വിശ്രമം ഇല്ലതിനു-ഇനിയൊരിക്കലും!
സാവകാശം,കടക്കേണമൊരുപാട് മൈലുകള്‍ ,
താണ്ടാതെ വയ്യല്ലോ , അന്ത്യത്തിലെത്താന്‍്....
യൌവ്വനത്തിലോഴുകിയോരരുവിയെ പോലെയെന്‍
പ്രണയവും മാഞ്ഞു പോകെ .......
എത്തി നില്കുന്നിതാ പാതി വഴിയിലായ്‌,
താണ്ടാത്ത വഴികളെ തേടി നില്പു!

കാണുന്നു ഞാനെന്റെ ജീവിതാന്ത്യം
ദൂരെ , മങ്ങിയ വെട്ടമായി കാത്തു നില്പു.
അറിയില്ലെനിക്കെന്നു പുല്കുമെന്നും
പക്ഷെ കാക്കാതെ വയ്യെനിക്കെന്നുമെന്നും.
അന്നീ- കാട്ടിനുള്ളിലെ ഇരുട്ടില്‍ മറയ്ക്കുന്നോരോരോ
രഹസ്യവും , പരസ്യമാവും !
അന്ന് ഞാനറിയുമാരായിരുന്നെന്നു-ഞാന്‍!
പിന്നെ, പഞ്ചഭുതത്തില്‍്-ലയിച്ചുചേരും !

[ സമര്‍്പണം:എന്‍റെ ജീവിതത്തിനെ കുറിച്ച് ഓര്മ്മിപ്പിച്ച കുടജാദ്രിയിലെ പ്രകൃതിക്ക് ..............]

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

നീ ഒരു വേദന!

ആരായിരുന്നു നീ ? എന്നിക്കെപ്പോഴും-
വേദന കിനിയുന്ന മുറിവ് മാത്രം!
ഇല്ലാത്ത നേരത്ത്,തിരയുമ്പോള്‍ ‍ വേദന!
അരികില്‍ ഉണ്ടെങ്കിലും ,പിരിയുവാന്‍ വേദന!
പിരിയുമ്പോഴാവട്ടെ , മറക്കുവാന്‍ വേദന !
മറന്നു കഴിഞ്ഞെന്നു , ഭാവിക്കാന്‍ വേദന!
കണ്ണുകള്‍-തുളുംബാതെ നിര്‍ത്തുവാന്‍ വേദന!
പൊള്ളുന്ന കണ്ണുനീര്‍ , കണ്ണിനു വേദന!
പൊഴിയുന്ന തുള്ളികള്‍ ഭൂമിക്കു വേദന!
വേദനിക്കുന്ന ഇ ജീവിതം വേദന!

2009, ഡിസംബർ 9, ബുധനാഴ്‌ച

കാമുകി

ഹൃദയത്തിനുള്ളിലെ വളരുന്ന വേദന
ഇന്നെന്‍റെ കണ്ണിലെ ഭാഷ്പമായി മാറ്റി നീ.
കാണുവാന്‍ ആശിച്ചു കണ്ണുകള്‍ വീണ്ടും ,
കുതിരും കവിള്‍ത്തടം - നിന്‍ ചുംബനം മോഹിച്ചു!
കൂര്‍പിച്ച കാതുകള്‍ -തിരയുന്നു-നിന്‍ സ്വരം
ദാഹിച്ച വേഴാമ്പല്‍ കേഴുന്ന പോലെ- ഞാന്‍
അലയുന്നു പിന്നെയും നിന്‍ കരം തേടി.........

അറിയുന്നു ഞാന്‍ നീ അകലുമെന്നും ,പിന്നെ
ഓര്‍മ്മകള്‍ മാത്രമായി മാറുമെന്നും!
നിന്‍റെ നീറുന്ന ഓര്‍മ്മകള്‍ മനസ്സിന്‍റെ
മൂലയില്‍ ചില്ലുകൊട്ടാരങ്ങള്‍ കെട്ടുമെന്നും.
തെറിക്കുന്ന ചീളുകള്‍് കൊണ്ട് മുറിഞ്ഞ്ന്‍റെ
ഹൃദയത്തിലെ ചോര പടരുന്നു മനസ്സില്‍
തകരും കിനാവുകള്‍ പേറുന്ന കരളിലും
ഉരുകുന്നു-പ്രണയം, തേങ്ങലോടെ............
പൊഴിയുന്ന കണ്ണുനീര്‍് പോലെയകലുന്ന-
നിന്നെ -ഞാന്‍ എന്ത് വിളിക്കണം?
കാമുകിയെന്നോ ? കൂട്ടുകാരിയെന്നോ?