2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ശ്രീരാഗം 


കണ്ണീരിന്‍ നനവില്‍ മരവിച്ച ഹൃദയതിനന്നു നീ,
പ്രണയമാം ജീവിത ചൂട് തന്നു.
വേദനയിലമരുന്ന സ്വപ്നങ്ങളൊക്കെയും 
നിന്റെ സ്പര്‍ശനിമിഷത്തില്‍‍  കരിഞ്ഞു തീര്‍ന്നു.
കനലില്‍ ജ്വലിച്ചയെന്‍ നിനവുകള്‍ക്കു ജീവനായ് ,
പുതു നിശ്വാസത്തിന് തണുപ്പ് നല്കി !

എന്താണു പ്രണയമെന്നാദ്യം  പഠിപിച്ച ,
കാമുകിക്കിന്നു നീ പകരമായി!
എന്തിനെന്നറിയാതെ പ്രണയിച്ചയെന്നെ നീ,
ഞാനാക്കി മാറ്റിയോരമ്മയായി.
എങ്ങനെ പ്രണയിക്കണമെന്നറിയാത്തൊരെന്നെയൊരു-
പ്രണയഗാനത്തിന്റെ രാഗമാക്കി.

ഇന്നും നിലയ്ക്കാതെ പെയ്യുന്ന പ്രണയമഴയില്‍ 
നനഞ്ഞു ഞാന്‍ , കുതിര്‍ന്നു നിന്നു.
ഇനിയെന്തു നല്‍ണമെന്നറിയാതെ നിന്നെനിക്കു നിന്‍ 
ജീവിതം മാത്രം ​ പകുതു നല്കി.
വീണ്ടുമെന്നില്‍‍ തളിരിട്ട പൂക്കളില്‍‍, വണ്ടുകള്‍ ,
ശ്രീ രാഗം മൂളുവാന്‍ വെമ്പി നിന്നു.

2012, ജനുവരി 15, ഞായറാഴ്‌ച

എന്റെ സുമി.

സ്വപ്നങ്ങള്‍ക്ക് അവളുടെ നിറമായിരുന്നു, അവളുടെ ഗന്ദം............
അവയ്ക്ക് അവളുടെ വിയര്‍പ്പിന്റെ രുചി..........
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അവള്‍ എന്റെതായേനെ....
അവ മാഞ്ഞുപോയിരിക്കുന്നു !

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അവളിടക്ക് പറയുമായിരുന്നു,
പ്രണയത്തിന്റെ ഭാഷയിലായത് കൊണ്ട് എല്ലാം എനിക്ക് മനസ്സിലാക്കാമായിരുന്നു!
ഇപ്പോള്‍ ആ  ഭാഷ ഞാന്‍ മറന്നിരിക്കുന്നു!
അവള്‍ പറയുന്ന വാക്കുകള്‍ ഗ്രഹിക്കാനുള്ള ശേഷി എനിക്ക് നഷ്ടമായിരിക്കുന്നു!

ഇന്ന് ഞാന്‍ അവളെ  കണ്ടു,എന്റെ സുമിയെ!
അവളുടെ കണ്ണുകള്‍ കുഴിഞ്ഞിരുന്നു, ചുണ്ടുകള്‍ കറുത്തിരുന്നു!
കവിളിലെ നുണക്കുഴികള്‍ മാഞ്ഞുപോയിരിക്കുന്നു !
നെറ്റിയില്‍ സിന്ദൂരം!
ഇല്ല ഇതവള്ളല്ല.............എന്റെ സുമി സുന്ദരിയായിരുന്നു!